22 December Sunday

സിപിഐ എം സംസ്ഥാന കമ്മിറ്റി 
ഓഫീസ് നിര്‍മാണ ഫണ്ട് വിജയിപ്പിക്കുക

സ്വന്തം ലേഖകൻUpdated: Saturday Oct 5, 2024
തൃശൂർ
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലേക്കുള്ള ഹുണ്ടിക കളക്ഷൻ ശനിയും ഞായറുമായി നടക്കും. ജില്ലയിലെ മുഴുവൻ വീടുകളിലും വ്യാപാര–-വ്യവസായ സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും കയറിയാണ് ഫണ്ട് ശേഖരണം നടത്തുന്നത്.  സംസ്ഥാന, ജില്ലാ, -ഏരിയ,ലോക്കൽ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിലെ സ്ക്വാഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
 ജില്ലാ സെക്രട്ടറി എം എം വർഗീസ് തൃശൂർ മീൻ മാർക്കറ്റിലും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ കുന്നംകുളം ടൗണിലും  എം കെ കണ്ണൻ തൃശൂർ അരിയങ്ങാടിയിലും ഫണ്ട് ശേഖരണത്തിന്‌ നേതൃത്വം നൽകും.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ കണ്ടശാങ്കടവിലും മുല്ലശേരിയിലും കെ കെ രാമചന്ദ്രൻ എംഎൽഎ പുതുക്കാട്‌,  കെ വി അബ്ദുൾഖാദർ ഗുരുവായൂർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഓട്ടുപാറ, പി കെ ഡേവീസ്  മാള ടൗൺ, പി കെ ഷാജൻ തൃശൂർ പോസ്റ്റാഫീസ് റോഡ്‌, പി കെ ചന്ദ്രശേഖരൻ കൊടുങ്ങല്ലൂർ ടൗൺ, കെ വി നഫീസ വരവൂർ, ടി കെ വാസു ആർത്താറ്റ്‌ എന്നിവിടങ്ങളിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണഫണ്ട് ശേഖരണ പ്രവർത്തനങ്ങളിൽ ജില്ലയിലെ മുഴുവൻ പാർടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാക്കണമെന്ന്  ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top