22 December Sunday

ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി അങ്കണത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. ‘ഗാന്ധിയും ബഹുസ്വരതയും' എന്ന വിഷയത്തിൽ നടന്ന സെമിനാർ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ ചിത്രരചന ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണയും ഉദ്ഘാടനം ചെയ്തതു.  വി കെ എസ് ഗായക സംഘം അവതരിപ്പിച്ച ഗാന്ധി ഗീതങ്ങളും അരങ്ങേറി.
അഡ്വ. വി ഡി പ്രേമപ്രസാദ്‌ അധ്യക്ഷനായി. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, എം ജെ ശ്രീചിത്രൻ, ഡോ. സി രാവുണ്ണി, കെ രമ, ഡോ. കെ ജി വിശ്വനാഥൻ, ജലീൽ ടി കുന്നത്ത്, ഡോ. ഡി ഷീല, വി മുരളി, നാരായണൻ കോലഴി, കെ എസ് സുനിൽകുമാർ, പ്രേംശങ്കർ അന്തിക്കാട്, റീബ പോൾ, സി എഫ് ജോൺ ജോഫി എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top