05 November Tuesday

ഭാവിയാണോ ചോദ്യം.. "ദിശ'യൊരുക്കും ഉത്തരം

സ്വന്തം ലേഖികUpdated: Saturday Oct 5, 2024

തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ ആരംഭിച്ച [ദിശ] ഉന്നത വിദ്യാഭ്യാസമേളയിൽ നിന്ന്‌

തൃശൂർ
നൂതന പഠന ആശയങ്ങൾ, മാറുന്ന കാലത്തെ വിദ്യാഭ്യാസ രീതികൾ.. കലയും കായികവും കഴിവും ഒരുക്കുന്ന പഠന സാധ്യതകൾ..  ഉന്നതപഠ
നത്തിനുള്ള സാധ്യതകൾ വിദ്യാർഥികളിലെത്തിക്കാൻ "ദിശ'യൊരുക്കുകയാണ്‌  പൊതുവിദ്യാഭ്യാസ വകുപ്പ്‌. 
ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള ഉപരിപഠന സാധ്യതകളിലേക്ക് മാർഗദർശിയാവുന്ന ‘ദിശ’  ഉന്നത വിദ്യാഭ്യാസമേളയ്‌ക്ക്‌ തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ തുടക്കമായി.  പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ്‌ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.    70 ഓളം സ്റ്റാളുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. 
സിവിൽ സർവീസ്, വിദേശ വിദ്യാഭ്യാസം, എൻജിനിയറിങ്, മെഡിക്കൽ, ടൂറിസം, സ്‌പോർട്സ്, കൊമേഴ്സ്, സാഹിത്യം, കല, ഫോട്ടോഗ്രാഫി, സിനിമ, മാധ്യമപ്രവർത്തനം, സംരംഭകത്വം, രക്ഷാകർതൃത്വം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ സെമിനാറുകളും പാനൽ ചർച്ചകൾ, വിദഗ്ധരുടെ പാനലും വിദ്യാർഥികളുമായി സംവാദം,  ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കരിയർ, മാർഗ നിർദേശക സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്‌.
 ഇന്ത്യയിൽ ലഭ്യമായ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുളള മേഖലകളെക്കുറിച്ച് അറിവ്‌ നൽകാനുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്‌.  ക്യാമ്പസുകൾ, കോഴ്സുകൾ, പഠനരീതി, പ്രവേശന നടപടികൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ടറിയാൻ മേളയിലൂടെ അവസരമൊരുക്കുകയാണ്‌ ലക്ഷ്യം.  
കേന്ദ്ര –- സംസ്ഥാനത്തെ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. എട്ട്‌ വരെ നീളുന്ന മേളയിൽ രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് വൈകിട്ട്‌ നാല്‌ മുതൽ അഞ്ച്‌ വരെയും ഞായറാഴ്ച ഉച്ച കഴിഞ്ഞും പ്രവേശനം നൽകും. മേളയുടെ ഉദ്‌ഘാടനം ശനി രാവിലെ 9.30ന് മന്ത്രി ആർ ബിന്ദു  ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top