21 December Saturday

പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്‌ 9,10 തീയതികളിൽ കൊടകരയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
തൃശൂർ
തൃശൂർ ജില്ലാ റസലിങ്‌ അസോസിയേഷൻ തൃശൂർ സ്‌പോർട്‌സ്‌ കൗൺസിലുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്‌ ശനി, ഞായർ ദിവസങ്ങളിൽ കൊടകരയിൽ നടക്കും. ശനി രാവിലെ ഒമ്പതു മുതൽ ചുങ്കത്തുള്ള അസോസിയേഷൻ ട്രെയിനിങ്‌സെന്ററിൽ ശരീരഭാര നിർണയവും  ഞായറാഴ്‌ച രാവിലെ ഒമ്പതു മുതൽ കൊടകര  ഫ്ലൈ ഓവറിന്‌ താഴെ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പും നടക്കും. സബ്ബ്‌ ജൂനിയർ, ജൂനിയർ, യൂത്ത്‌, സീനിയർ, മാസ്‌റ്റേഴ്‌സ്‌ , ഫിസിക്കൽ ചലഞ്ച്‌ഡ്‌ എന്നീ കാറ്റഗറിയിൽ ഇടത്‌–- വലത്‌ കൈ വിഭാഗങ്ങളിൽ മത്സരം നടക്കും. 400 കായിക താരങ്ങൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജോജി ഏളൂർ, അഡ്വ. ജോഷി ഫ്രാൻസിസ്‌, ജെയ്‌മോൻ അന്തിക്കാട്‌, കെ ആർ സുകുമാരൻ, എ യു ഷാജു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top