26 December Thursday

എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം: കേരള പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

 തൃശൂർ 

പ്രവാസി ക്ഷേമത്തിന് ക്രിയാത്മക പദ്ധതികൾ രൂപപ്പെടുത്തിയ എല്‍ഡിഎഫ് സ്ഥാനാർഥികളെ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. കോൺഗ്രസും ബിജെപിയും പ്രവാസികളെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളെ കൊള്ളയടിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയത് കോൺഗ്രസാണ്. ഇപ്പോള്‍ ബിജെപി ഇതുതുടരുന്നു. ഇരു കക്ഷികളും കേന്ദ്രത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ രൂപപ്പെടുത്തിയില്ല.   ഇന്ത്യയിൽ പ്രവാസികൾക്ക് പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. നിരവധി പുനരധിവാസ പദ്ധതികളും നടപ്പാക്കി വരുന്നു. പ്രവാസികളുടെ വിശ്വസഭ ചേരുന്നതും കേരളത്തിലാണ്. 
പ്രവാസി ക്ഷേമ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പി സരിനും ചേലക്കരയിൽ യു ആർ പ്രദീപിനും വയനാട്ടിൽ സത്യൻ മൊകേരിക്കും  പ്രവാസി കുടുംബങ്ങൾ വോട്ട് ചെയ്യണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദര്‍ എന്നിവര്‍ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top