22 December Sunday

സർക്കാർ മുനമ്പത്തെ ജനങ്ങളോടൊപ്പം: മന്ത്രി വി അബ്ദുറഹ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
ചേലക്കര 
മുനമ്പം വിഷയത്തിൽ സർക്കാർ അവിടത്തെ ജനങ്ങളോടൊപ്പമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു. മുനമ്പത്തെ വർഗീയവൽക്കരിക്കാൻ ചില രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നുണ്ട്‌. വഖഫ് ടെറർ എന്ന പേരിൽ ബിജെപി പ്രചാരണം നടത്തുന്നു. മുനമ്പത്തെ ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ട. മുനമ്പത്ത് സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടിക്ക്‌. വിഷയം പരിഹരിക്കാൻ എന്ത് ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. ക്രൈസ്തവ വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 
കെ റെയിൽ യാഥാർഥ്യമാക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. കെ റെയിലിന്റെ പേരിൽ ഒരുവിഭാഗം ജനങ്ങളെ ചിലർ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണ്. ഭാവിതലമുറയ്ക്ക് ആവശ്യമാണ് കെ റെയിൽ. ശബരി റെയിൽപ്പാതയ്ക്ക് മുൻഗണന നൽകുന്നുണ്ട്‌. കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാന സർക്കാർ പണം നൽകി ശബരി പദ്ധതി യാഥാർഥ്യമാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top