തൃശൂർ
ട്രാക്ക് ജീവനക്കാരെ ദ്രോഹിക്കുന്ന അധികഭാരജോലി സർക്കുലർ നീക്കണമെന്നും, ട്രാക്ക് ജീവനക്കാരുടെ നരഹത്യ തടയാൻ റെയിൽവേ നടപടിയെടുക്കണമെന്നും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം തൃശൂരിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സജിത്ത് വേണുഗോപാൽ, സി വി സുബീഷ്, നിക്സൺ ഗുരുവായൂർ, എ വി വിജയൻ, എം ബി അരുൺ എന്നിവർ വിവിധ സ്റ്റേഷനുകളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..