പുതുക്കാട്
നിർദിഷ്ട പുതുക്കാട് റെയിൽവേ മേൽപാല നിർമാണത്തിന് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപറേഷൻ മുഖേന സമർപ്പിച്ച രൂപരേഖയ്‌ക്ക് ഭേദഗതികളോടെ റെയിൽവേ അനുമതി നൽകി. ഇത് സംബന്ധിച്ച സതേൺ റെയിൽവെയുടെ കത്ത് ലഭിച്ചതായി കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. നേരത്തെ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 10.5 കോടി രൂപ ചിലവഴിച്ച് അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുത്തിരുന്നു.
റെയിൽവേയുടെ മാർഗനിർദേശപ്രകാരം ആവശ്യമായ ഭേദഗതി വരുത്തിയ രൂപരേഖയനുസരിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ആർഡിബിസികെ ഉദ്യോഗസ്ഥർ അറിയിച്ചു. 34.73 കോടി രൂപയാണ് കിഫ്‌ബി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണത്തിനായി നേരത്തെ അനുവദിച്ചിരുന്നത്. റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ ഏറെ കാലമായി മേൽപ്പാല നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..