21 December Saturday

പാടശേഖരങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

വില്ലച്ചിറ പാടശേഖരത്തോട് ചേർന്ന് അടിഞ്ഞു കൂടിയ ചണ്ടി

പറപ്പൂക്കര
കൃഷിനാശ ഭീഷണി പൂർണമായും  ഒഴിവായിട്ടില്ലെങ്കിലും പറപ്പൂക്കര പഞ്ചായത്തിലെ പടശേഖരങ്ങളിൽ  വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി.   24 മണിക്കൂറിൽ കാര്യമായ മഴ ഇല്ലാതിരുന്നതാണ് വെള്ളക്കെട്ട് താഴാൻ പ്രധാന കാരണം.  
കൂടാതെ കെഎൽഡിസി കാനലിനോട് അനുബന്ധിച്ചുള്ള ഇല്ലിക്കച്ചിറ ഷട്ടർ അധികൃതർ ഉയർത്തി. 
വില്ലച്ചിറ പാടശേഖരത്തിനോട് ചേർന്ന് അടിഞ്ഞു കൂടിയ ചണ്ടി കർഷകർ നേരിട്ടിറങ്ങി കോരി മാറ്റി. ഈ നടപടികളും പാടശേഖരങ്ങളിലെ വെള്ളക്കെട്ട് താഴാൻ കാരണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top