22 December Sunday

പൊലിമ പുതുക്കാട് ആറാം ഘട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

പൊലിമ പുതുക്കാട് ആറാം ഘട്ടത്തിന്റെ നടീൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

അളഗപ്പ നഗർ 
പുതുക്കാട് മണ്ഡലത്തിൽ  നടപ്പാക്കി വരുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ആറാംഘട്ട നടീൽ ഉദ്ഘാടനം അളഗപ്പനഗർ പഞ്ചായത്തിൽ  സൗമ്യ ബിജുവിന്റെ കൃഷിയിടത്തിൽ നടന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രാജേശ്വരി, സുന്ദരി മോഹൻദാസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ആൽജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ടെസി വിൽസൺ, അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഭാഗ്യവതി ചന്ദ്രൻ, കൊടകര ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഡോ. എസ് സ്വപ്ന, കൃഷി ഓഫീസർ എൻ ഐ റോഷ്നി, കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ പ്രേംകുമാർ, പ്ലാന്റ് ഹെൽത്ത്‌ ക്ലിനിക് പെസ്റ്റ് സ്കൗട്ട് പി വി  രാജി,  കാർഷിക വികസന സമിതി അംഗങ്ങളായ കെ കെ ഗോഖലെ,  ഡേവിസ് പൊറത്തുക്കാരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top