തൃശൂർ
ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, വിരമിച്ച ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ജില്ലാ ഓഫീസിന് മുന്നിൽ ത്രിദിന പ്രതിഷേധ സത്യഗ്രഹം ആരംഭിച്ചു. ആദ്യദിനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് യു ജി സുബീഷ് അധ്യക്ഷനായി.
യൂണിയൻ സംസ്ഥാന വനിതാ കമ്മിറ്റി അംഗം പി ബി ബാഷിമോൾ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ, യൂണിയൻ ജില്ലാ സെക്രട്ടറി ടി എസ് സുഷാന്ത്, കെ സുരേന്ദ്രൻ -( കെ ഡബ്ല്യൂഎ പെൻഷനേഴ്‌സ് അസോസിയേഷൻ), ഉണ്ണിക്കൃഷ്ണൻ (കെ ഡബ്ല്യൂഎ കരാർ തൊഴിലാളി യൂണിയൻ സിഐടിയു), ജില്ലാ സെക്രട്ടറിയറ്റംഗം ബിജോയ് ജോൺ, തൃശൂർ ബ്രാഞ്ച് ട്രഷറർ വി വി മിലി പി ബി ധന്യ, ടി ആർ അനീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..