21 December Saturday

ഗുരുപ്രഭ പുരസ്‌കാരം ചോറ്റാനിക്കര 
സുഭാഷ് നാരായണമാരാര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

ചോറ്റാനിക്കര സുഭാഷ് മാരാര്‍

തൃശൂർ
തൃശൂർ വാദ്യഗുരുകുലത്തിന്റെ  ഗുരുപ്രഭ പുരസ്‌കാരത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർക്ക്. ശിൽപി കോട്ടയം ഉദയകുമാർ നിർമിച്ച വെങ്കലശിൽപ്പവും രണ്ടായി‌രം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. 
ഏഴിന് വൈകിട്ട് അഞ്ചിന് കേരള സംഗീത നാടക അക്കാദമിയിൽ നടക്കുന്ന വാദ്യഗുരുകുലം വാർഷിക ആഘോഷ പരിപാടിയിൽ മന്ത്രി കെ രാജൻ പുരസ്‌കാരം നൽകും. ഇതോടൊപ്പം വാദ്യഗുരുകുലം 18ാമത് വാർഷികാഘോഷ പരിപാടികൾ മന്ത്രി ഉദ്ഘാടനം ചെയ്യും.  പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top