തൃശൂർ
സംസ്ഥാന വ്യാപാരി വ്യവസായി സമിതി വനിതാ സംരംഭകരുടെ സംഘടന വ്യാപാരി വ്യവസായി വനിതാ സമിതി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ വനിതാ വ്യാപാരി സമിതിയുടെ സംസ്ഥാന സെക്രട്ടറി സീനത്ത് ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. വനിതാ വ്യാപാരി സമിതിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്ദു സജി അധ്യക്ഷയായി.
മിൽട്ടൺ ജെ തലക്കോട്ടൂർ, കെ എസ് അമ്പിളി, ബീന വിജു, ചെറുപുഷ്‌പം ജോണി, സ്‌മിത ഷാജി, ഇന്ദു സന്തോഷ്, ജോഷി സിൽജൻ, കെ ടി ബീന, പ്രീത ശശിധരൻ, ജോയ് പ്ലാശ്ശേരി, കെ എൽ ജോസ് എന്നിവർ സംസാരിച്ചു. കൺവൻഷൻ 11 അംഗ എക്സിക്യൂട്ടീവിനെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ്: ബിഫി മനോജ്, സെക്രട്ടറി: ചെറുപുഷ്‌പം ജോണി, ട്രഷറർ: മഞ്ജുഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..