കുന്നംകുളം
അമ്മ പഠിപ്പിച്ച ചുവടുകൾക്ക് അഭിഷേകിന് വിജയം. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിലാണ് പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഭിഷേക് അനിൽ കുമാർ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
അമ്മ ലിസയുടെ നടക്കാതെ പോയ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ് അഭിഷേക് നൃത്തവേദികളിൽ നേടുന്ന വിജയം. നൃത്തം ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ട ലിസയ്‌ക്ക് പക്ഷേ, പഠിക്കാനായില്ല. എന്നാൽ മകന് തന്റെ കോളേജ് കാലത്തെ നൃത്താനുഭവങ്ങൾ പകർന്നുനൽകി. ഇത്തവണ ഭരതനാട്യത്തിലും എ ഗ്രേഡ് നേടി.
ഓട്ടൻ തുള്ളലിലും മത്സരിക്കുന്നുണ്ട്. ഭരതനാട്യത്തിൽ ഷീബ എള്ളവള്ളിയും ഓട്ടൻതുള്ളലിൽ കലാമണ്ഡലം ഉണ്ണിമായയുമാണ് ഗുരുക്കൻമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..