16 December Monday

മകൾക്ക് ഗുരു 
അമ്മ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

ദേവികക്ക് മുത്തം നൽകുന്ന അമ്മയും അച്ഛനും

കുന്നംകുളം
അമ്മ പിടിച്ച താളം..  പഠിപ്പിച്ച മുദ്രകൾ.. ഓർമ വച്ച കാലം മുതൽ വീടിനുള്ളിൽ കേട്ട ചിലങ്കയുടെ ശബ്ദം. ദേവികയുടെ ഓർമകളെന്നും നൃത്തത്തിൽ അലിഞ്ഞു ചേർന്നതാണ്. നൃത്താധ്യാപികയായ അമ്മ ജിനി ദിലു ഡാഡ്  മൂന്നു വയസ്സുമുതൽ ദേവികയുടെ കാലിലും ചിലങ്ക അണിയിച്ചു. വീട്ടിലെത്തുന്ന അമ്മയുടെ ശിഷ്യർക്കൊപ്പം ദേവികയും നൃത്തപാഠങ്ങൾ ഓരോന്നായി പഠിച്ചു. ഇന്ന് റവന്യൂ  ജില്ലാ കലോത്സവ വേദിയിൽ ദേവിക തിളങ്ങുകയാണ്. ഓട്ടോ ഡ്രൈവറായ അച്ഛൻ ദിലു ഡാഡ് മകൾക്കൊപ്പം വേദിയിൽ നിന്ന് വേദിയിലേക്ക് കൂട്ടു പോകുന്നുമുണ്ട്. കേരള നടനം, മോഹിനിയാട്ടം ഇനങ്ങളിലാണ് ദേവിക പങ്കെടുത്തത്. കേരളനടനത്തിൽ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും മോഹിനിയാട്ടം എ ഗ്രേഡും നേടി. വിവേകോദയം ഗേൾസ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയാണ് ദേവിക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top