തൃശൂർ
ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികളുടെ ശമ്പളം 25 ശതമാനം വർധിപ്പിക്കുക, ആത്മഹത്യ ചെയ്ത കെ രാജേഷിന്റെ കുടുംബത്തിന് 50 ലക്ഷം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ധർണ നടത്തി. വടക്കേ സ്റ്റാൻഡ് കൊച്ചിൻ ദേവസ്വം ബോർഡ് ബിൽഡിങ്ങിൽ നടന്ന ധർണ എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ എഫ് ഡേവിസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ രാജേഷ്, ട്രഷറർ ആർ വി ഹരികുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..