17 September Tuesday

സിഎസ്‌ബി ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ശമ്പള പരിഷ്കരണം , തൊഴിലാളിവിരുദ്ധ നടപടി, ഞപ്രതിഷേധ ധർണ

 

തൃശൂർ
പത്തു വർഷത്തിലധികമായി ശമ്പള പരിഷ്കരണം നടത്താത്ത സിഎസ്‌ബി ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടിക്കെതിരായി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. സിഎസ്‌ബി സ്റ്റാഫ് ഫെഡറേഷൻ (ബിഇഎഫ്‌ഐ) നും അവാർഡ് സ്റ്റാഫ് യൂണിയനും(ഐഎൻടിയുസി)  സംയുക്‌തമായാണ്‌ ധർണ നടത്തിയത്‌.
  മറ്റു ബാങ്കുകളിൽ നടപ്പിലാക്കിയ 11, 12 ഉഭയകക്ഷി കരാറുകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിഇഎഫ്‌ഇ അഖിലേന്ത്യാ തലത്തിൽ ആചരിക്കുന്ന അവകാശദിനത്തോടനുബന്ധിച്ചാണ് ധർണ. സിഎസ്‌ബി അവാർഡ് സ്റ്റാഫ് യൂണിയനും ധർണയിൽ പങ്കെടുക്കുന്നുണ്ട്. ധർണ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സിഎസ്‌ബിഎഫ്‌ പ്രസിഡന്റ്‌ പി ജി കൃഷ്ണകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്‌ ജോൺസൺ ആവോക്കാരൻ, ബിഇഎഫ്‌ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി പി എച്ച് വിനിത, ഡിബിഎസ്‌എഫ്‌ പ്രസിഡന്റ്‌ എം പ്രഭാകരൻ, ബിഇഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ, ബാബു മൊയലൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top