22 December Sunday

ദുരിതാശ്വാസ നിധിയിലേക്ക്‌ 
സംഭാവന ഒഴുകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് പ്രസിഡ‍ന്റ്‌ പി എൻ വിഷ്ണു വിവാഹത്തിനായി മാറ്റി വച്ച 1,11,111 രൂപ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫിന് കൈമാറുന്നു

 പുതുക്കാട് 

 സിപിഐ എം പന്തല്ലൂർ വെസ്റ്റ് ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 22,000 രൂപ  കെ കെ രാമചന്ദ്രൻ എംഎൽഎ  ഏറ്റുവാങ്ങി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ്, നെല്ലായി ലോക്കൽ  സെക്രട്ടറി ടി ആർ ലാലു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  കെ രാജേഷ് എന്നിവരും ഉണ്ടായിരുന്നു. 
വയനാട് ദുരന്ത ബാധിതർക്ക്  വീട് വച്ച് നൽകാൻ ഡിവൈഎഫ്ഐ  നടത്തുന്ന ധനസമാഹരണത്തിലേയ്ക്ക് സിപിഐ എം ചെട്ടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി രതീഷ് മകന്റെ സ്വർണമോതിരം നൽകി. ഡിവൈഎഫ്ഐ  പ്രസിഡന്റ്‌  ആർ എൽ  ശ്രീലാൽ ഏറ്റുവാങ്ങി.
ചെമ്പൂച്ചിറ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഗൗരി നന്ദ  കുടുക്കയിലെ സമ്പാദ്യമായ 1140 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബിയെ ഏൽപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top