23 December Monday

രണ്ടാം കല്ല് നഗറിൽ ഒരു കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

രണ്ടാംകല്ല് നഗറിലെ വികസന പ്രവർത്തനങ്ങൾ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങാലൂർ 
പുതുക്കാട് പഞ്ചായത്തിലെ രണ്ടാംകല്ല് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങൾ  കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഹിമാദാസൻ,  കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ എ പി സീന എന്നിവർ സംസാരിച്ചു. രണ്ടാം കല്ല് നഗറിലെ മൂന്നു റോഡുകൾ പൂർണമായും ഇന്റർലോക്ക് ചെയ്യാനും, ഡ്രൈനേജ് സിസ്റ്റം, ഡിജിറ്റൽ ലൈബ്രറി, വീടുകളുടെ മെയിന്റനൻസ്  എന്നിവയുമാണ്  പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top