27 December Friday
പൂത്തോള്‍ – ശങ്കരയ്യർ റോഡ് നിർമാണം

ആദ്യഘട്ടം നാളെ പൂര്‍ത്തിയാവും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

പൂത്തോൾ –- ശങ്കരയ്യർ റോഡ് പ്രവൃത്തി മേയർ എം കെ വർഗീസിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു

തൃശൂർ
പൂത്തോൾ –- ശങ്കരയ്യ റോഡ് വീതി കൂട്ടുന്ന ബിഎംബിസി ആദ്യഘട്ട പ്രവൃത്തി ശനിയാഴ്‌ച പൂർത്തിയാക്കുമെന്ന്‌ മേയർ എം കെ വർഗീസ് പറഞ്ഞു. പൂത്തോൾ –-ശങ്കരയ്യർ റോഡ് ആവശ്യമായ വീതികൂട്ടി രണ്ട്‌കോടി രൂപ ചെലവിൽ നിർമാണം ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ വീതികൂട്ടിയ ഭാഗത്ത് ജിഎസ്ബി വിരിക്കുകയാണ്‌. പ്രവൃത്തി പുരോഗതി മേയർ റോഡ്‌ സന്ദർശിച്ച്‌ വിലയിരുത്തി. നഗരങ്ങളിലെ പ്രധാന റോഡുകൾ ആധുനികവൽക്കരിക്കുന്നതിനുള്ള നിർമാണങ്ങൾ നടക്കുകയാണ്‌. 50 ലക്ഷം രൂപയോളം ചെലവിട്ട്‌ വൈദ്യുതി ത്തൂണുകളും ട്രാൻസ്‌ഫോർമറുകളും  ഉൾപ്പെടെ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി. ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ   കരോളിൻ പെരിഞ്ചേരി, സാറാമ്മ റോബ്സൺ, കൗൺസിലർ പി സുകുമാരൻ, കോർപറേഷൻ സൂപ്രണ്ടിങ്‌ എൻജിനിയർ ശ്രീലത എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top