തൃശൂർ
ഓണനാളുകളിൽ പൂക്കളമിടാൻ ഇതാ ജയിലിൽ വിരിഞ്ഞ പൂക്കൾ. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി കിലോ 50 രൂപയ്‌ക്ക് ലഭിക്കും. തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമുള്ള പൂവിനുവേണ്ടി കാത്തിരിക്കേണ്ട. പുതിയ പൂക്കൾ വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിലുള്ള കൗണ്ടറിൽ ലഭിക്കും. വിയ്യൂർ ജില്ലാ ജയിൽ വളപ്പിൽ തടവുകാർ കൃഷിയിറക്കിയ പൂക്കളാണ് വിപണനം ചെയ്യുന്നത്. ഹൈബ്രീഡ് പൂക്കളാണ് കൃഷി ചെയ്‌തത്.
കഴിഞ്ഞ വർഷം മുക്കാൽ ടൺ പൂക്കൾ വിറ്റ് 18,500 രൂപ സർക്കാരിലേക്ക് അടച്ചു. വിളവെടുപ്പ് കേരള ജുഡീഷ്യൽ അക്കാദമി ജോയിന്റ് ഡയറക്ടർ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ബിഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ ഡവലപ്മെന്റിൽനിന്നുള്ള 45 അസി. പ്രോസിക്യൂഷൻ ഓഫീസർമാർ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് ആർ പി രതീഷ്, കൃഷി ഓഫീസർ ചിത്ര ഗംഗാധരൻ എന്നിവർ കൂടെയുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..