24 November Sunday
സർക്കാരിന്റെ ഓണസമ്മാനം

606 ആദിവാസികൾക്ക്‌ 6.06 ലക്ഷം

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024
തൃശൂർ
പട്ടികവർഗ വിഭാഗത്തിൽ  60 വയസ്സ്‌ പൂർത്തിയായവർക്ക്‌ സംസ്ഥാന സർക്കാർ ഓണസമ്മാനം 1000 രൂപ. സ്വന്തം  അക്കൗണ്ടുകളിലേക്കാണ്‌  എത്തുക. ജില്ലയിൽ 59 ആദിവാസി ഗ്രാമങ്ങളിലായി 606 തദ്ദേശീയ വിഭാഗക്കാരാണ്‌ അർഹരായത്‌. 6,06,000 രൂപ ജില്ലയിൽ  ഇവരുടെ കൈകളിലെത്തും. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ വിഭാഗക്കാർ. ഉത്സവനാളുകളിൽ മുതിർന്നവരുടെ ക്ഷേമം ഉറപ്പാക്കാനാണ്‌ ഓണസമ്മാനം.  
    പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസുകൾ വഴി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറും. പ്രമോട്ടർമാർ വഴി  പട്ടിക തയ്യാറാക്കിയതായി ജില്ലാ ട്രൈബൽ ഡവലപ്പ്‌മെന്റ്‌ ഓഫീസർ ഹെറാൾഡ്‌ ജോൺ പറഞ്ഞു.  ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, പുതുക്കാട്‌, ചാലക്കുടി, ഇരിങ്ങാലക്കുട  മണ്ഡലങ്ങളിലായാണ്‌ 606 പേർ അർഹരായത്‌.   മുൻകാലങ്ങളിൽ ഓണക്കോടിയായിരുന്നു സമ്മാനം. 2021 മുതലാണ് പണമായി നൽകുന്നത്‌.      എഎവൈ കാർഡുകാർക്ക്‌  സൗജന്യമായി ഓണക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്‌. അപൂർവം കുടുംബങ്ങൾ ഒഴികെ മറ്റു പട്ടികവർഗ വിഭാഗ കുടുംബങ്ങളുടെ റേഷൻ കാർഡ്‌ എഎവൈ ആണ്‌. ഓണത്തിന്‌ പലവ്യഞ്ജന കിറ്റുകൾ ലഭിക്കും. 555 രൂപ വിലയുള്ള   13 ഇനം സഞ്ചിയിലാക്കിയാണ്‌ നൽകുക.  ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക്    മൂന്നു മാസത്തെ പെൻഷനും  അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top