26 December Thursday

സിപിഐ എം ലോക്കൽ 
സമ്മേളനങ്ങൾ 10ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
തൃശൂർ
മധുരയിൽ നടക്കുന്ന സിപിഐ എം 24 –-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക്‌ കടക്കുകയാണ്‌.  ജില്ലയിൽ   2627 ബ്രാഞ്ചുകളാണുള്ളത്‌. തിയതി മാറ്റിവെക്കേണ്ടി വന്ന ഏതാനും ബ്രാഞ്ചുകളിൽ ഒഴികെ മറ്റു സമ്മേളനങ്ങൾ പൂർത്തിയായി.  ലോക്കൽ സമ്മേളനം 10ന്‌ തുടങ്ങും.  നവംബർ നാലിന്‌ സമാപിക്കും. ജില്ലയിൽ 193 ലോക്കലുകളുണ്ട്‌. 17 ഏരിയ സമ്മേളനങ്ങൾക്ക്‌ നവംബർ 13ന്‌ തുടക്കമാകും. 30ന്‌ സമാപിക്കും.  ജനുവരി 4,5,6 തിയതികളിൽ കുന്നംകുളത്താണ്‌ ജില്ലാ സമ്മേളനം. 
മൂന്നുവർഷത്തെ സിപിഐ എം പ്രവർത്തനങ്ങൾ പാർടിയുടെ ഏറ്റവും  അടിത്തട്ടിലുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾ പരിശോധിച്ചു.  ബ്രാഞ്ച്‌ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ അംഗങ്ങൾ  ചർച്ച നടത്തി. പാർടിയെ കൂടുതൽ ജനകീയമാക്കാനും ശക്തമാക്കാനുമുള്ള നിർദേശങ്ങൾ ഉയർന്നുവന്നു. പ്രത്യയ ശാസ്‌ത്ര ചർച്ചകളും ദേശീയ, അന്തർദേശീയ രാഷ്‌ട്രീയ ചർച്ചകളും നടന്നു. പാർടിയെ കൂടുതൽ ശക്തമാക്കാനുള്ള സംഘടനാ ചർച്ചകളും നടന്നു.  വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ജില്ലയിൽ സിപിഐ എമ്മിന്റെ കരുത്ത്‌ വിളിച്ചോതിയാണ്‌ ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top