തൃശൂർ
തൃശൂരിൽ ഡിസിസി പ്രസിഡന്റാകാൻ ലേലം വിളി തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയെ തുടർന്ന് ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാനായിരുന്ന എം പി വിൻസന്റ് എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. പകരം വി കെ ശ്രീകണ്‌ഠനാണ് ചുമതല.
എന്നാൽ ഇദ്ദേഹം ചുമതലയേറ്റിട്ടും ഗ്രൂപ്പ് പോരിൽ മാറ്റമില്ല. ഇതോടെ സ്ഥാനം മാറാൻ തയ്യാറെടുക്കുകയാണ്. ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ പഴയ ഡിസിസി നേതൃത്വം ഒരുങ്ങുകയാണ്.
എം പി ജാക്‌സനെ ഡിസിസി പ്രസിഡന്റാക്കാൻ എ ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കണ്ട് ഐ ഗ്രൂപ്പ് ബദൽ നീക്കം തുടങ്ങി. വീക്ഷണം പത്രത്തിനായി 50 ലക്ഷം വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. പുനസംഘടനയിൽ മണ്ഡലം, ബ്ലോക്ക് സ്ഥാനങ്ങൾ പിടിച്ചെടുക്കാനും ജോസ് വള്ളൂർ വിഭാഗം നീക്കം നടത്തുന്നുണ്ട്. വി കെ ശ്രീകണ്‌ഠനെ സമ്മർദത്തിലാക്കി ഭാരവാഹികളുടെ ലിസ്‌റ്റ് നൽകി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒട്ടും പ്രവർത്തിക്കാത്തവരേയാണ് ഭാരവാഹികളാക്കാൻ നീക്കം. ഇതിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..