22 December Sunday
എഡിജിപി വിഷയം

മുഖ്യമന്ത്രിയുടെ വാക്കുകൾ 
മാനിക്കുന്നു: ബിനോയ്‌ വിശ്വം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
തൃശൂർ
എഡിജിപി എം ആർ അജിത്‌കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. പലതവണ ആർഎസ്‌എസ്‌ നേതാക്കളുമായി ചർച്ച നടത്തിയ അജിത്‌കുമാർ പൊലീസിലെ ചുമതല വഹിക്കാൻ അർഹനല്ല.  വിഷയത്തിൽ റിപ്പോർട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആ വാക്കുകളെ മാനിക്കുകയെന്നത് സിപിഐയുടെ രാഷ്ട്രീയ കടമയാണ്‌. റിപ്പോർട്ട് വരുംവരെ സിപിഐ കാത്തുനിൽക്കുകയാണെന്നും ബിനോയ്‌ വിശ്വം തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top