22 November Friday

4 വിദ്യാലയം കൂടി മികവിന്റെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കുട്ടഞ്ചേരി ഗവ. എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയിൽ എ സി മൊയ്‌തീൻ എംഎൽഎ ഭദ്രദീപം തെളിയിക്കുന്നു

തൃശൂർ
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി  ഹൈടെക്‌   സൗകര്യങ്ങളുള്ള കെട്ടിടങ്ങളുമായി  ജില്ലയിൽ നാല് വിദ്യാലയം കൂടി മികവിന്റെ കേന്ദ്രങ്ങളായി. മുപ്ലിയം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ, വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുട്ടഞ്ചേരി ജിഎൽപി സ്കൂൾ എന്നിവയാണ്‌ ഹൈടെക്കായത്‌.  മുഖ്യമന്ത്രി പിണറായി വിജയൻ  സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു. 
   പെരിഞ്ഞനം ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി  ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. എംഎൽഎമാർ പ്രാദേശിക ഉദ്‌ഘാടനങ്ങൾ നടത്തി.
   എരുമപ്പെട്ടി കുട്ടഞ്ചേരി ജിഎൽപി സ്കൂൾ കെട്ടിടം  എ സി മൊയ്തീൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്‌തു.  വാടാനപ്പള്ളി ​ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം മുരളി പെരുനെല്ലി എംഎൽഎ ശിലാഫലകം അനാച്ചാദനം ചെയ്‌തു.  മുപ്ലിയം ​ഗവ. ഹയർസെക്കൻഡറി സ്കൂൾ  കെട്ടിടത്തിന്‌  കെ കെ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്‌തു.
 ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്‌ താക്കോൽദാനം നടത്തി.  ചാവക്കാട് ​ഗവ. ഹയർസെക്കൻഡറി സ്കൂൾ  കെട്ടിടം എൻ കെ അക്ബർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്‌തു.
 കയ്‌പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്കൂൾ കെട്ടിടം നിർമാണോദ്‌ഘാടന ചടങ്ങിൽ ഇ ടി ടൈസൺ എംഎൽഎ  ശിലാഫലകം അനാച്ഛാദനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top