22 December Sunday
താലൂക്ക്‌ ആശുപത്രിയിലെ അതിക്രമം

പി വി അൻവറിനെതിരെ 
നടപടിയെടുക്കണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
 
ചേലക്കര
പട്ടാപ്പകൽ ചേലക്കര താലൂക്ക്‌ ആശുപത്രിയിൽ കയറി ഡോക്ടർമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും രോഗികളെ വലയ്‌ക്കുകയും ചെയ്‌ത പി വി അൻവർ എംഎൽഎയുടെ നടപടിയെ എൽഡിഎഫ്‌ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി അപലപിച്ചു. 
രോഗികൾ ഏറ്റവും കൂടുതൽ എത്തുന്ന പകൽ സമയത്ത്‌ പ്രവർത്തനം അലങ്കോലമാക്കിയ അൻവറിനെതിരെ ആശുപത്രികളിൽ അക്രമണം നടത്തുന്നതിനെതിരെ സർക്കാർ കൊണ്ടുവന്നിട്ടുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണം. നാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ  സജീവമായി നിൽക്കേയാണ്‌ പി വി അൻവറും സ്ഥാനാർഥി എൻ കെ സുധീറും കൂട്ടാളികളും ആശുപത്രിയിൽ കയറി അതിക്രമം നടത്തിയത്‌.  സൂപ്രണ്ട്‌ എവിടെ എന്ന്‌ ചോദിച്ചായിരുന്നു ആക്രോശം. ഒപി, കുട്ടികളുടെ വിഭാഗം, ഡയാലിസിസ്‌ കേന്ദ്രം തുടങ്ങിയ ഇടങ്ങളിൽ ഇരച്ചുകയറി. ഡോക്ടർമാരെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി.  മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കി രോഗികളുടെ ചികിത്സ തടസ്സപ്പെടുത്തി. 
ഡോക്ടർമാരുടെ സേവനം തടസ്സപ്പെടുത്തുകയും രോഗികളെ ഏറെ നേരം വലയ്‌ക്കുകയും ചെയ്‌ത അൻവറിനെതിരെ കേസെടു ക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ കെ വത്സരാജ്‌, സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ എന്നിവർ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top