ചേലക്കര
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തിൽ ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
പോളിങ് ബൂത്തുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ, പോളിങ് ഉദ്യോഗസ്ഥർക്കുളള പരിശീലനം തുടങ്ങിയവ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി. ചെമ്പൂക്കാവ് ഇവിഎം വെയർഹൗസ് സന്ദർശിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ, തൃശൂർ റേഞ്ച് ഡിഐജി തോംസൻ ജോസ്, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, എഡിഎം ടി മുരളി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എൻ ബാലസുബ്രഹ്മണ്യം, അസി. കലക്ടർ അതുൽ സാഗർ എന്നിവർ സംസാരിച്ചു.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഇവിഎം മെഷീനുകളുടെ കമീഷനിങ്ങും സ്‌ട്രോങ്‌റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും സംഘം വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..