22 December Sunday

നാട്ടിലെ പക്ഷികളെ കാണാം നമ്മട വിക്കിയില്‍

സ്വന്തം ലേഖികUpdated: Friday Dec 6, 2024
തൃശൂർ
ഇന്ത്യൻ പ്രാദേശിക ഭാഷ വിക്കി പീഡിയകളിൽ നമ്മുടെ നാട്ടിലെ പക്ഷികളുടെ ചിത്രങ്ങളോ  ശബ്ദങ്ങളോ വേണ്ടത്രയില്ല. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ് വിക്കി മീഡിയൻസ് ഓഫ് കേരള കൂട്ടായ്മ. വിക്കി മീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിന് ‘വിക്കി ലൗസ് ബെഡ്‌സ് ഇന്ത്യ 2024’ എന്നാണ് പേര് നൽകിയിരിക്കുന്നത്. 
കഴിഞ്ഞമാസം 25 മുതൽ ക്യാമ്പയിൻ ആരംഭിച്ചു. ഈ മാസം 25ന് അവസാനിക്കുന്ന ക്യാമ്പയിനിൽ ഇതിനകം 2000ത്തിലധികം പക്ഷിച്ചിത്രങ്ങൾ സമാഹരിച്ചിട്ടുണ്ട്. സലിംഅലി ഫൗണ്ടേഷനും സഹ്യ ഡിജിറ്റൽ കണസർവേഷൻ ഫൗണ്ടേഷനും ഒട്ടനവധി പക്ഷിനിരീക്ഷകരും കമ്യൂണിറ്റികളും പക്ഷിച്ചിത്രങ്ങൾ സമാഹരിക്കാൻ വിക്കി മീഡിയൻസ് ഓഫ് കേരള കൂട്ടായ്മയ്ക്കൊപ്പം കൂടി. അപ്‌ലോഡ് ചെയ്യുന്ന മികച്ച ചിത്രങ്ങൾക്ക് സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. 
പക്ഷിച്ചിത്രം പ്രാദേശിക വിക്കികളിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പക്ഷികളെക്കുറിച്ചുള്ള അറിവിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷത്തിൽ ഏവരും പങ്കെടുക്കുകയാണ്. അതുകൊണ്ടുതന്നെ ആവേശത്തോടെയാണ് ക്യാമ്പയിനിൽ യുവാക്കളടക്കം പങ്കെടുക്കുന്നത്. മികച്ച ചിത്രങ്ങൾക്ക് ക്രെഡിറ്റ് നൽകിയാണ് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. പക്ഷിച്ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ https://commons.wikimedia.org/wiki/Campaign:wlb_2024  എന്ന ലിങ്ക് സന്ദർശിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top