24 November Sunday
ടി വിയുടെ തകരാർ

വ്യാപാരിക്കും 
നിർമാതാവിനുമെതിരെ വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
 
തൃശൂർ
ടി വിയുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ടിവിയുടെ വില 18000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 2500 രൂപയും നൽകുവാനാണ്‌ തൃശൂർ ഉപഭോക്തൃ കോടതി വിധി. 
തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗീസ് ഫയൽ ചെയ്ത ഹർജിയിൽ തൃശൂരിലെ ബിസ്‌മി അപ്ലയൻസസ് ബിസ്‌മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്‌ട്രോണിക്സിന്റെ മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെയാണ്‌ വിധി. രാജു വർഗീസ്  ബിസ്‌മിയിൽ നിന്നാണ്‌ ഫിലിപ്സ് ടി വി വാങ്ങിയത്. നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായി. പരാതിപ്പെട്ടിട്ടും മാറ്റി തരാതത്തിനെ തുടർന്നാ ഹർജി ഫയൽ ചെയ്‌തത്‌. 
കോടതി നിയോഗിച്ച വിദഗ്‌ധ കമീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്‌തു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതിയാണ്‌ വിധിച്ചത്‌. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ ഡി ബെന്നി ഹാജരായി നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top