23 December Monday
നിക്ഷേപത്തട്ടിപ്പ്‌

15 സ്ഥാപനങ്ങൾക്ക് ജപ്‌തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
തൃശൂർ
ജില്ലയിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെടുത്തി 15 സ്ഥാപനങ്ങൾക്കെതിരെ ജപ്‌തിയുമായി ജില്ലാ ഭരണകേന്ദ്രം.  സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഭൂമി   കൈമാറ്റങ്ങളും മറ്റ് ഇടപാടുകളും മരവിപ്പിച്ചു. വസ്തുവകകൾക്ക്‌  ജപ്തി ഉത്തരവും കലക്ടർ പുറപ്പെടുവിച്ചു. ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചശേഷം, തിരികെ നൽകാതെ വഞ്ചിച്ചതിന്റെ  അടിസ്ഥാനത്തിലാണ്‌  ശക്തമായ സർക്കാർ നടപടി. 
ഹൈറിച്ച്‌ ഓൺലൈൻ ഷോപ്പീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌,  തൃശൂർ    സേഫ് ആൻഡ് സ്ട്രോങ്‌ ബിസിനസ് കൺസൾട്ടൻസ്, പൂരം ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡ്  എന്നീ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരായ കേരള പൊലീസ്, ജില്ലാ രജിസ്ട്രാർ, ആർടിഒ, ലീഡ് ബാങ്ക് മാനേജർ, തഹസിൽദാർ, ട്രഷറി ഓഫീസർ എന്നിവരിൽനിന്നും ലഭ്യമാക്കിയ റിപ്പോർട്ടുകൾ പ്രകാരം തയ്യാറാക്കിയ അന്യായപത്രിക  തൃശൂർ അഡീഷണൽ സെഷൻസ് കോടതി യിൽ ഫയൽ ചെയ്തു. കേസ് നടപടികൾ  തുടരുകയാണ്‌. 
കേരള ഹൗസിങ്‌ ഫിനാൻസ്, ധനവ്യവസായ സ്ഥാപനം, ഫ്യൂച്ചർ ട്രേഡ് ലിങ്ക്, മൈക്ലബ് ട്രേഡേഴ്സ്, പ്രശാന്ത് പനച്ചിക്കൽ മാർക്കറ്റിങ്‌  പ്രൈവറ്റ് ലിമിറ്റഡ്, ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ഫിൻസർവ് നിധി ലിമിറ്റഡ്,   തിരുവിതാംകൂർ നിധി ലിമിറ്റഡ്, ആർ വൺ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, അവതാർ ഗോൾഡ് ആൻഡ്‌ ജ്വല്ലറി, പൂങ്കുന്നത്തെ ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ   സ്ഥാപനങ്ങളുടെ  വസ്തുവകകളിൻമേൽ താൽക്കാലികജപ്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്‌. 
മറ്റു ജില്ലകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന  നിരവധി സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ജില്ലയിലെ സ്വത്തുക്കളും ജപ്‌തിചെയ്യാൻ ഉത്തരവായിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top