മാള
ബാല സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ എം സി പോൾ എന്നിവർ സംസാരിച്ചു. ‘കുട്ടിക്കൂട്ടം കൃഷിയിലേക്ക്’ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്തിലെ 19 അങ്കണവാടികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിൽ കൃഷിയെക്കുറിച്ച് അവബോധം ഉണ്ടാക്കുക, വിഷരഹിത ആഹാരം കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മേലഡൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ചെടിച്ചട്ടി, പച്ചക്കറിത്തൈകൾ, വളം എന്നിവ അങ്കണവാടികളിലേക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ അധ്യക്ഷയായി. സവിത, പി കെ മോഹനൻ, എം സി പോൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..