23 December Monday

തൃശൂരിൽ ആർടിഒയെ 
നിയമിക്കണം: കെബിടിഎ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
തൃശൂർ
തൃശൂർ ആർടി ഓഫീസിൽ ആർടിഒയെ നിയമിക്കണമെന്ന്‌ കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂരിൽ ആർടിഒയും ജോയിന്റ്‌ ആർടിഒയുമില്ലാത്തതിനാൽ ബസുടമകളും മറ്റു വാഹന ഉടമകളും  പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്‌. സർക്കാരിന്‌ ലഭിക്കേണ്ട വരുമാനവും ഇല്ലാതാവുകയാണ്‌. അടിയന്തരമായി ഈ വിഷയം പരിഹരിക്കണമെന്ന്‌ കെബിടിഎ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ്‌ കെ ബി സുരേഷ്‌ കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വി മുജീബ്‌ റഹ്‌മാൻ, ട്രഷറർ പി ജെ റെജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top