മുള്ളൂർക്കര
സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് ബിജെപി ചെറുതുരുത്തി മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റിന്റെ റെയ്‌ഡ്. മുള്ളൂർക്കര സ്വദേശിയായ അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ വീട്ടിലാണ് റെയ്‌ഡ് നടത്തിയത്. കോയമ്പത്തൂർ കേന്ദീകരിച്ച് നടന്ന സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. ഇയാൾ മുമ്പ് മുള്ളൂർക്കരയിലും സ്വർണ വ്യാപാരം നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം രാത്രി ഏറെ വൈകിയും പരിശോധന നടത്തി. ആറ്റൂർ മനപ്പടിയിലുള്ള ഇയാളുടെ തറവാട്ട് വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
മുള്ളൂർക്കര 11–--ാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സിപിഐ വിജീഷിനെ പുറത്താക്കിയിരുന്നു. തുടർന്ന് നാലുദിവസം മുമ്പാണ് ബിജെപിയിൽ ചേർന്നത്. പിന്നാലെ മണ്ഡലം വൈസ് പ്രസിഡന്റുമാക്കി.
എന്നാൽ ബിജെപി ബന്ധവും ഇപ്പോൾ തുണയായില്ല. വിവരമറിഞ്ഞ് ബിജെപി പ്രവർത്തകർ വീടിന്റെ പരിസരത്ത് തടിച്ചു കൂടിയിട്ടുണ്ട്. ഒത്തു തീർപ്പ് ധാരണ പ്രകാരമാണ് വിജീഷ് ബിജെപിയിൽ ചേർന്നതെന്നാണ് വിവരം. വിജീഷിന്റെ വീട്ടിൽ ഇഡി എത്തിയതോടെ ബിജെപി നേതൃത്വവും വെട്ടിലായി. പരിശോധന വിവരം മറച്ചു വയ്ക്കാൻ നേതാക്കൾ വലിയ ശ്രമം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..