ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നിർദേശിച്ച സി മനോജ്, മനോജ് ബി നായർ എന്നിവർ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമീഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ സർക്കാർ വിജ്ഞാപനം വായിച്ചു. എൻ കെ അക്ബർ എംഎൽഎ, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..