05 December Thursday

ഒല്ലൂക്കരയിൽ കിഴങ്ങുവിള വികസന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

കിഴങ്ങുകളുടെ പ്രദർശനം കാണുന്ന മന്ത്രി കെ രാജൻ

 മണ്ണുത്തി

 കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഒല്ലൂക്കരയില  നടപ്പാക്കുന്ന കിഴങ്ങുവിള വികസന പദ്ധതി  റവന്യു മന്ത്രി കെ രാജൻ  ഉദ്ഘാടനം ചെയ്‌തു.  കർഷർക്ക് ഉല്പാദനോപാധികളും മന്ത്രി വിതരണം ചെയ്‌തു. ഒല്ലൂക്കര ബ്ലോക്കിലെ കർഷകർ ഏറ്റുവാങ്ങി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായി. ഐസിഎആർ–- സിടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. കെ സുനിൽകുമാർ,   ജനപ്രതിനിധികളായ പി എസ്‌ ബാബു,  ശ്രീവിദ്യ രാജേഷ്‌, പി എസ്‌ വിനയൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top