കൊടുങ്ങല്ലൂർ
തീറ്റ തേടി ഇറങ്ങിയ കാട്ടുപന്നി ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ടികെഎസ് പുരം ഭാഗത്താണ് ആദ്യം കാട്ടുപന്നിയെ കണ്ടത്. പിന്നീട് ആളുകളെ കണ്ട് കുതറിയോടിയ പന്നി വീടിന്റെ ഗെയിറ്റിൽ ചെന്നിടിച്ച് നാശനഷ്ടമുണ്ടാക്കി. ഇടിയിൽ ഗെയിറ്റ് ഘടിപ്പിച്ച കോൺക്രീറ്റ് അടർന്നു വീണു. ബുധനാഴ്ച പകൽ 11നാണ് ജനവാസ മേഖലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്. കോട്ടപ്പുറം ഹോമിയോ ആശുപത്രി പരിസരത്തുള്ള വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നി കൃഷി നശിപ്പിച്ചു. കെട്ടിയിട്ടിരുന്ന പശു കയർ പൊട്ടിച്ച് രക്ഷപ്പെട്ടു.
പിന്നീട് ഈ വീടിന്റെ മതിൽ ചാടി കടന്ന് കിഴക്ക് ഭാഗത്തുള്ള പാടം വഴി ആനപ്പുഴ ജങ്ഷൻഭാഗത്തേക്ക് ഓടി മറയുകയായിരുന്നു.
പ്രദേശത്തെ പൊന്തക്കാടുകളിൽ കാട്ടുപന്നികൾ വേറെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയെ പ്രതിരോധിക്കാൻ വനം വകുപ്പ് അധികൃതർ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..