മുളങ്കുന്നത്തുകാവ്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനഞ്ചാം സ്ഥാപകദിനാഘോഷം നടത്തി. നാഷണൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ചെയർമാൻ വൈദ്യ ജയന്ത് ദേവ് പൂജാരി മുഖ്യപ്രഭാഷണം നടത്തി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. പ്രൊ വൈസ് ചാൻസലർ ഡോ. സി പി വിജയൻ, രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസർ എം എസ് സുധീർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ മികച്ച അധ്യാപകർക്കുള്ള ബെസ്റ്റ് ടീച്ചർ അവാര്‍ഡിന് അര്‍ഹരായ ഡോ. കെ പ്രദീപ്, ഡോ. ആർ എം ബൈജു, ഡോ. കെ എൽ നിമിമോൾ, ഡോ. സൈറു ഫിലിപ്പ്, ഡോ. ഇ സുജിത, ഡോ. കെ അരുൾ, ഡോ. വി ആർ ബിജുറാണി എന്നിവർക്ക് വൈസ് ചാൻസലർ അവാര്‍ഡുകൾ സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..