12 December Thursday

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട:
ഡിവൈഎഫ്‌ഐ പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024
തൃശൂർ 
ബംഗ്ലാദേശിലെ  ന്യൂനപക്ഷ വേട്ടക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ശനിയാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11ന്‌ കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ പ്രതിഷേധം പി എസ്‌ വിനയൻ ഉദ്‌ഘാടനം ചെയ്യും. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അക്രമണങ്ങൾ അപലപനീയമാണ്. വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണം. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലീങ്ങളെ ലക്ഷ്യംവയ്ക്കുന്നത് ആശങ്കാജനകമാണ്. അതിർത്തിക്കപ്പുറത്തെ സംഭവങ്ങളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും വർഗീയ വിഭജനം ഉണ്ടാക്കുകയും ചെയ്യും. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ ശനിയാഴ്‌ച രാവിലെ 10ന്‌ സിഎംഎസ്‌ സ്‌കൂൾ പരിസരത്ത്‌ നിന്ന്‌ പ്രകടനം ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top