01 August Thursday

അവയവദാന 
സന്ദേശവുമായി ടാറ്റു

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023

അവയവദാന സന്ദേശവുമായി ടാറ്റു കുത്തിയ 
കെ ആർ രാജൻ

തൃശൂർ
 അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്   ടാറ്റു കുത്തി  പ്രചാരണം. അവയവദാന സന്ദേശത്തിനായി  "മരണാനന്തരം’  വെബ്സൈറ്റ്‌ ആരംഭിച്ച വിമുക്തഭടൻ കെ ആർ രാജനാണ്‌  വെബ് സൈറ്റിന്റെ ലോഗോ  കൈയിൽ പച്ചകുത്തിയിരിക്കുന്നത്. 2012ലാണ്‌ രാജനും  ഭാര്യ ഓമനയും www.marananantharam.org വെബ്‌സെറ്റ്‌തുറന്നത്‌.  എല്ലാവർക്കും ഉപയോഗപ്രദമാവുന്ന രീതിയിലാണ് വെബ്സെെറ്റ്.  ഇതുവഴി ആയിരങ്ങൾ നേത്രദാനമുൾപ്പെടെ അവയവദാനത്തിന്‌ സന്നദ്ധരായി. ടാറ്റു വഴി  കൂടുതലാളുകളെ  അവയവദാനത്തിന്‌  സന്നദ്ധരാക്കുകയാണ്‌ ലക്ഷ്യം.
‘അക്കുവിന്റെ  പടച്ചോന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  ​കർഷകൻ  ചെറുവയൽ രാമൻ, സംവിധായകൻ ഔസേപ്പച്ചൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ ചേർന്ന് പുറത്തിറക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top