23 December Monday

പള്ളിയില്‍ നാശം വിതച്ച്‌ 
കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024
ചാലക്കുടി
കാട്ടാനക്കൂട്ടമിറങ്ങി പള്ളിയിൽ നാശനഷ്ടങ്ങൾ വരുത്തി. പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ ക്രിസ്തുരാജ പള്ളിയിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയത്. പള്ളിയുടെ വാതിൽ തകർത്ത് അകത്ത് കടന്ന ആനകൾ അൾത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാൻ, മൈക്ക, സ്പീക്കർ, കസേരകൾ തുടങ്ങിയവ നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പാണ് പള്ളി നവീകരിച്ചത്. രാവിലെ വിശ്വാസികളെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. മുമ്പും ഈ പള്ളിയിൽ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top