കൊടുങ്ങല്ലൂർ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ആകാശദൃശ്യങ്ങളിലൂടെ മാത്രമേ മുഴുവനായി കാണാന്‍ കഴിയൂ എന്ന് എല്ലാവര്‍ക്കും അറിയാം പതിനാറടി നീളത്തില്‍ നാലടി വീതിയില്‍ ഡാവിഞ്ചി സുരേഷ് നിര്‍മിച്ച മിനിയേച്ചര്‍ "ഉരുള്‍പൊട്ടല്‍ രേഖാ ശില്‍പ്പം’ ഒരു സാധാരണക്കാരന് പോലും ഒറ്റ നോട്ടത്തില്‍ കണ്ടു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടക്കൈ പ്രദേശവും കടന്നു വെള്ളാർമല സ്‌കൂളും പിന്നിട്ട് ചൂരൽമല വരെ ഏഴ് കിലോമീറ്റർ നീണ്ടു കിടക്കുന്ന പ്രദേശത്തിന്റെ പ്രധാന ഭാഗമാണ് മിനിയേച്ചറിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ലക്ഷ്യം. സുമനുസ്സുകള്‍ ഇത് ഏറ്റെടുക്കും എന്നാണു സുരേഷ് പ്രതീക്ഷിക്കുന്നത്
സ്ക്വയര്‍ പൈപ്പ് , പ്ലൈവുഡ് , ഫോറെക്സ് ഷീറ്റ് , പോളിഫോം,യുഫോം ഫൈബ ര്‍,അലങ്കാരച്ചെടികള്‍ ചെറി യ കല്ലുകള്‍ , കളിക്കോപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.സുരേഷിനോപ്പം കാമറാമാന്‍ സിമ്പാദും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..