23 December Monday

വയനാടിനായി മഹിളാ അസോസിയേഷന്റെ 5.46 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ശേഖരിച്ച തുക 
സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മേരി തോമസ്‌ ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു

തൃശൂർ
വയനാടിനെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ  നിധിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി വിവിധ ഘടകങ്ങളിലെ കമ്മിറ്റി അംഗങ്ങളിൽ നിന്നും ശേഖരിച്ച 5,46,121 രൂപ സംഭാവന നൽകി. അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി  മേരി തോമസ്‌ ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാറിൽനിന്ന്‌ തുക ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ആർ വിജയ, ജില്ലാ പ്രസിഡന്റ്‌ എം ഗിരിജാദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി നഫീസ, കെ ആർ സീത എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top