22 December Sunday

മിനിമം പെൻഷൻ 9000 രൂപയാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
തൃശൂർ
മിനിമം പെൻഷൻ 9000 രൂപയാക്കി നിശ്ചയിക്കണമെന്ന്‌ പ്രൊവിഡന്റ്‌ ഫണ്ട്‌  പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളി ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ രാമനാഥൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡി മോഹനൻ, അഖിലേന്ത്യാ കമ്മിറ്റിയംഗം ജോസ്‌ ആറ്റുപുറം, ജില്ലാ സെക്രട്ടറി എം രാമദാസ്‌, ട്രഷറർ എം ജി വേണുഗോപാലൻ, കൃഷ്‌ണൻ നായർ, എസ്‌ ജയപ്രകാശ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാമനാഥൻ (പ്രസിഡന്റ്‌), എം രാമദാസ്‌ (സെക്രട്ടറി), എം ജി വേണുഗോപാലൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top