പുതുക്കാട്
അർഹമായ ബോണസ് വെട്ടിക്കുറയ്‌ക്കാനുള്ള ഓട്ടുകമ്പനി ഉടമകളുടെ നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഓടുവ്യവസായ തൊഴിലാളികൾ ഞായർ സമര പ്രഖ്യാപന കൺവൻഷൻ നടത്തും. നെന്മണിക്കര പഞ്ചായത്ത് ഹാളിൽ പകൽ 11ന് ചേരുന്ന കൺവൻഷനിൽ യൂണിയൻ നേതാക്കളായ എ വി ചന്ദ്രൻ ആന്റണി കുറ്റൂക്കാരൻ, പി ജി മോഹനൻ, പി ഗോപിനാഥൻ, എൻ എൻ ദിവാകരൻ, പി കെ പുഷ്പാകരൻ, കെ എം അക്ബർ എന്നിവർ സംസാരിക്കും.ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ മൂന്നുതവണ നടത്തിയ ബോണസ്ചർച്ചകളും പരാജയപ്പെട്ടിരുന്നു. തുടർന്ന് ഡെപ്യൂട്ടി ലേബർ കമീഷണർ എറണാകുളത്ത് വിളിച്ചുചേർത്ത ചർച്ചയിലും ബോണസ് ഗണ്യമായി കുറവ് വരുത്തണമെന്ന നിലപാടാണ് ഓട്ടുകമ്പനി ഉടമകൾ സ്വീകരിച്ചത്. ഇതോടെയാണ് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് യൂണിയൻ പ്രതിനിധികൾ യോഗം ചേർന്ന് സമര പ്രഖ്യാപന കൺവൻഷൻ നടത്താൻ തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..