22 November Friday

നിറചിരിയോടെ ഓണമുണ്ണാം

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2024

തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്

തൃശൂർ
സൈക്കിളിലാണ്‌ കൂർക്കഞ്ചേരി സ്വദേശി രാമകൃഷ്ണൻ തേക്കിൻകാട്‌ മൈതാനത്തെ സപ്ലൈകോ ഓണച്ചന്തയിലെത്തിയത്‌. കൈയിൽ കരുതിയ ചാക്കിൽ നിറയെ സാധനങ്ങളുമായാണ്‌ മടങ്ങിയത്‌. ‘നല്ല കനമുണ്ട്‌, സൈക്കിൾ ചവിട്ടാൻ പറ്റില്ല, ഉന്തി പോകണം’–- ചാക്ക്‌ സൈക്കിളിന്‌ മുകളിലേക്ക്‌ കയറ്റിവെക്കുന്നതിനിടെ  ചിരിച്ചുകൊണ്ട്‌ രാമകൃഷ്ണൻ പറഞ്ഞു. അല്ലലില്ലാതെ ഓണമുണ്ണാൻ സർക്കാർ നൽകുന്ന കൈതാങ്ങിനൊപ്പം ചേർന്ന്‌ നിൽക്കുന്ന കേരളത്തിലെ ലക്ഷങ്ങളുടെ പ്രതിനിധിയാണ്‌ രാമകൃഷ്ണൻ. 
 വിലക്കുറവിന്റെ ഓണമൊരുക്കാൻ സബ്‌സിഡി നിരക്കിൽ 13 ഇന അവശ്യസാധനങ്ങളാണ്‌ സപ്ലൈകോ ഓണച്ചന്തകളിലൂടെ നൽകുന്നത്‌. ആദ്യ ദിനമായ ശനിയാഴ്‌ച തേക്കിൻക്കാട്‌ മൈതാനത്ത്‌ തുടങ്ങിയ ചന്തയിൽ വൻ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. നാല്‌ ബില്ലിങ്‌ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്‌. ആവശ്യമുള്ളത്‌ തെരഞ്ഞെടുക്കുന്നതിലടക്കം സഹായവുമായി ജീവനക്കാരുമുണ്ട്‌. സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്നവരുടെ മുഖത്ത്‌ പുഞ്ചിരിയാണ്‌. അവശ്യ സാധനങ്ങൾ കിട്ടിയതോടെ, ഇനി ഓണം കളറാകുമെന്നതിന്റെ നിറച്ചിരി.
       സബ്‌സിഡി സാധനങ്ങൾക്ക്‌ പുറമേ ശബരിയടക്കമുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ഇവിടെ നിന്ന്‌ വാങ്ങാം. ശബരിയുടെ 45 ഉൽപ്പന്നങ്ങളാണുള്ളത്‌. 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക്‌ 45ശതമാനം വരെ വിലക്കുറവുമുണ്ട്‌. 
 ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ജ​യ അ​രി, മ​ട്ട അ​രി, പ​ച്ച​രി, കു​റു​വ അ​രി എ​ന്നി​വ​യാ​ണ്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കു​ക. ഒരാൾക്ക്‌ പരമാവധി 10 കിലോ അരി വാങ്ങാം. മ​ല്ലി​യും മു​ള​കും അ​ര​കി​ലോ വീ​ത​വും മ​റ്റു​ള്ള​വ ഒ​രു കി​ലോ വീ​ത​വും റേഷൻ കാ​ർ​ഡൊ​ന്നി​ന്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ കിട്ടും. 
കാ​ർ​ഡി​ല്ലാത്ത​വ​ർ​ക്കും അധിക സാധനം വേണ്ടവർക്കും​ സ​ബ്​​സി​ഡിയി​ല്ലാ​തെ പൊ​തു​വി​പ​ണി​യെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലും സാധനങ്ങൾ വാ​ങ്ങാം.  പകൽ രണ്ട്‌ മുതൽ നാല്‌ വരെയുള്ള സമയത്ത്‌ വാങ്ങുന്ന സബ്‌സിഡി ഇതരസാധനങ്ങൾക്ക്‌ 10ശതമാനം വരെ  ‘ഡീപ്‌ സിഡ്‌കൗണ്ട്‌ അവർ’ എന്ന നിലയിൽ അധിക വിലക്കുറവ്‌ ലഭിക്കും. ഓണച്ചന്തയിൽ ഹോർട്ടികോർപിന്റെ പഴവും പച്ചക്കറിയും വാങ്ങാനുള്ള സജ്ജീകരണവുമുണ്ട്‌. രാവിലെ 9.30 മുതൽ രാത്രി എട്ട്‌ വരെയാണ്‌ പ്രവർത്തനം. ശനിയാഴ്‌ച ആരംഭിച്ച ചന്ത 14ന്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top