21 December Saturday

‘വിവിധ് 2024’ 17ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
തൃശൂർ
ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ്  ആർട്സിന്റെ വാര്‍ഷിക ഫെസ്റ്റ് ‘വിവിധ് 2024’ന് 17ന് രാവിലെ  9.30ന് തുടക്കമാകും. വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഫോട്ടോ വീഡിയോ എക്സ്പോ, എആർ–- വിആർ റൂം എന്നിവ ഒരുക്കും. ജേർണലിസം ആൻഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മീഡിയ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് ഓഫ് ചേതന സംഘടിപ്പിക്കും. മാധ്യമരം​ഗത്തെ പ്രമുഖരുമായി സംവാദം, ശിൽപ്പശാലകൾ, മത്സരങ്ങൾ എന്നിവയുണ്ടാകും. പൂർവ വിദ്യാർഥികളുടെ ഹ്രസ്വചിത്ര പ്രദർശനമുണ്ടാകും.‍ ഡിസൈന്‍ ഹബ്ബും ​ഗ്രാഫിക്ക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍ ഡിപ്പാര്‍ട്ടുമെന്റും മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചതുരം ആര്‍ട്ഷോയും അരങ്ങേറും. 19ന് സമാപിക്കും. അരുണ്‍ ജോണ്‍ മാണി, ഫാ. ബെഡക്ടിട് വര്‍​ഗീസ്, നിക്കോള്‍ മരിയ ​ഗോമസ്, ഭദ്ര വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top