22 December Sunday

കൊരട്ടിമുത്തിയുടെ 
തിരുനാള്‍ 12ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
ചാലക്കുടി
മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ  കൊരട്ടിമുത്തിയുടെ തിരുനാൾ 12, 13 തീയതികളിൽ ആഘോഷിക്കും. ബുധനാഴ്ച വൈകിട്ട് 4ന് തിരുനാളിന് കൊടിയേറും. വെള്ളി വൈകിട്ട് 5ന് ഇടവക ജനങ്ങളുടെ പൂവൻകുല സമർപ്പണം നടക്കും. ശനി വൈകിട്ട്‌  5.30,    7, 9, തീയതികളിൽ പകൽ  1.30,  3,  വൈകിട്ട്‌  5, രാത്രി 8 എന്നീ സമയങ്ങളിൽ ദിവ്യബലിയുണ്ടാകും. 10.30നുള്ള സമൂഹ ദിവ്യബലിയിൽ ഇടവകയിലെ വൈദികർ കാർമികരാകും. 
ഞായർ പകൽ 10.30നുള്ള തിരുനാൾ ദിവ്യബലിക്ക് ഫാ.തോമസ് വൈക്കത്തുപറമ്പിൽ മുഖ്യകാർമികനാകും. ഫാ. റോക്കി കൊല്ലംകുടി തിരുനാൾ സന്ദേശം നല്കും. 1.30ന് തമിഴ് ദിവ്യബലി. 2.30നുള്ള ദിവ്യബലിയെ തുടർന്ന് വൈകിട്ട്‌ 4ന്‌  അങ്ങാടി ചുറ്റി പ്രദക്ഷിണം. വൈകിട്ട്‌ 4.30നും രാത്രി  7.30 നും  ദിവ്യബലി . രാത്രി 9.30നുള്ള ദിവ്യബലിയെത്തുടർന്ന് രൂപം അകത്തേക്ക് കയറ്റിവയ്ക്കൽ. 19, 20 തീയതികളിൽ എട്ടാമിടവും 26,27 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top