കൊടകര
ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളായി മറ്റത്തൂർ, പറപ്പൂക്കര പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച, മറ്റത്തൂർ പഞ്ചായത്ത് ഓഫീസിലെത്തിയ അസിസ്റ്റന്റ് കലക്ടർ അതുൽ സാഗറാണ് ഈ വിവരം അറിയിച്ചത്.
ഈ പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ തയ്യാറാക്കി ദേശീയതലത്തിൽ അവതരിപ്പിക്കുമെന്നും അസിസ്റ്റന്റ് കലക്ടർ പറഞ്ഞു. ഇ കെ അനൂപ്, അശ്വതി വിബി എന്നിവരാണ് യഥാക്രമം പറപ്പൂക്കര, മറ്റത്തൂർ പഞ്ചായത്ത് പ്രഡിഡന്റുമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..