തൃശൂർ
പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ഹോസ്റ്റൽ വാർഡന്റെ നേതൃത്വത്തിൽ 13 ഗവേഷക വിദ്യാർഥികൾക്കെതിരെ വ്യാജ പരാതി കെട്ടിച്ചമയ്‌ക്കുകയും അന്വേഷണം പോലും നടത്താതെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
സ്ഥാപനത്തിലെ ഹോസ്റ്റൽ കമ്മിറ്റി, വനിതാ സെൽ അടക്കമുള്ള ഒരു കമ്മിറ്റിയിലും വിദ്യാർഥി പ്രാതിനിധ്യം അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്തണമെന്നും മുഴുവൻ കമ്മിറ്റികളിലും ജനാധിപത്യ പ്രക്രിയ വഴി വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. വിദ്യാർഥി വിരുദ്ധ നിലപാടുകൾ തുടരുകയാണെങ്കിൽ എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ വിഷ്ണു, സെക്രട്ടറി ജിഷ്ണു സത്യൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..